Currency

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആവശ്യമായ ഹൈപോയിന്റ് ഉയർത്തുന്നു

സ്വന്തം ലേഖകൻFriday, April 7, 2017 8:36 pm

അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലേക്ക്  കുടിയേറുന്നതിനുള്ള സ്റ്റേറ്റ് നോമിനേഷൻ സമർപ്പിക്കുമ്പോൾ ആവശ്യമായ പോയിന്റ് സംസ്ഥാന കുടിയേറ്റകാര്യ വകുപ്പ് പരിഷ്കരിക്കുന്നു. നിലവിലുള്ള 80 പോയിന്റിൽ നിന്നും ഇത് 85 ആക്കി ഉയർത്താനാണ് തീരുമാനം.  ഏപ്രിൽ 19 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

ഏപ്രിൽ 19-നു മുൻപായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഈ മാറ്റം ബാധകമാകില്ലെന്നും അതിനു ശേഷം സമർപ്പിക്കുന്ന അപേക്ഷൾക്ക് 85 പോയിന്റുകൾ ഇല്ലെങ്കിൽ നിരസിക്കുമെന്നും കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, 85  പോയിന്റ് ലഭിച്ചാലും ഒക്കുപ്പേഷൻ ലിസ്റ്റിലെ ചുവടെ ചേർത്തിരിക്കുന്ന എട്ടു തൊഴിൽ മേഖലകളിലേക്കുള്ള അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കുന്നതല്ല. ഇവയ്ക്കായി അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ അഞ്ചിന് അവസാനിച്ചു.

221111 Accountant (General)    

223111 Human Resource Adviser (not available for high points since 02/09/2016)    

225113 Marketing Specialist    

225412 Sales Representative (Medical and Pharmaceutical Products)     

242111 University Lecturer    

242112 University Tutor    

251511 Hospital Pharmacist     

251513 Retail Pharmacist


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x