Currency

സൗത്ത് ഓസ്ട്രേലിയയില്‍ പ്ലാസ്റ്റിക് നിരോധനം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ അനുവദിക്കില്ല

സ്വന്തം ലേഖകന്‍Thursday, September 10, 2020 1:10 pm

ഓസ്ട്രേലിയ: സൗത്ത് ഓസ്ട്രേലിയയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോ, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവ നിരോധിക്കാനാണ് സൗത്ത് ഓസ്‌ട്രേലിയ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച നിയമം ബുധനാഴ്ച സൗത്ത് ഓസ്‌ട്രേലിയ പാര്‍ലമെന്റില്‍ പാസായി.

എന്നാല്‍ കൊറോണ പ്രതിസന്ധി സമൂഹത്തിനിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ 2021 ല്‍ മാത്രമേ നിയമം നടപ്പാക്കുകയുള്ളുവെന്ന് പരിസ്ഥിതി മന്ത്രി ഡേവിഡ് സ്പിയേഴ്സ് അറിയിച്ചു. ഇത് വഴി ഈ മാറ്റം നടപ്പാക്കാനായി ബിസിനസുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് നോരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സൗത്ത് ഓസ്‌ട്രേലിയ നടപ്പാക്കിയിട്ടുണ്ട്. 1977ല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്ത് പണം ലഭ്യമാക്കുന്ന കണ്ടൈനര്‍ ഡിപ്പോസിറ് സ്‌കീം തുടങ്ങിയിരുന്നു. കൂടാതെ 2009ല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും റീട്ടെയില്‍ സ്റ്റോറുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു.

ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രദേശമാണ് സൗത്ത് ഓസ്‌ട്രേലിയ. അതേസമയം ആരോഗ്യ മേഖലയിലെ ആവശ്യങ്ങള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും ഇത് ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x