സുരക്ഷ, കെട്ടിടങ്ങളുടെ നിലവാരം, പാര്‍ക്കിങ് കേന്ദ്രങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് മോട്ടോര്‍ സിറ്റിയുടെ ഗുണങ്ങളായി എടുത്തുകാണിക്കുന്നത്.
ദുബായ്: എമിറേറ്റില്‍ ആളുകള്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇടം മോട്ടോര്‍ സിറ്റിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. സര്‍വീസ് മാര്‍ക്കറ്റ് ഡോട്ട് കോം നടത്തിയ സര്‍വേയിലാണ് ഏറ്റവുമധികം ആളുകള്‍ മികച്ച കമ്യൂണിറ്റിയെന്ന നിലയ്ക്ക് മോട്ടോര്‍ സിറ്റിക്ക് വോട്ടുചെയ്തത്. ഗ്രീന്‍സ് ആണ് രണ്ടാമത്. സുരക്ഷ, കെട്ടിടങ്ങളുടെ നിലവാരം, പാര്‍ക്കിങ് കേന്ദ്രങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് മോട്ടോര്‍ സിറ്റിയുടെ ഗുണങ്ങളായി എടുത്തുകാണിക്കുന്നത്. എമിറേറ്റ്‌സ് ലിവിങ്, ഊദ് മേത്ത, ജുമൈറ ലേക്ക് ടവേഴ്‌സ്, ജുമൈറ, ഡിസ്‌കവറി ഗാര്‍ഡന്‍സ്, സിലിക്കണ്‍ ഒയാസിസ്, ഡൗണ്‍ ടൗണ്‍, ബിസിനസ് ബേ, ദുബായ് സ്‌പോര്‍ട്‌സ് സിറ്റി തുടങ്ങിയവയും ഇഷ്ട ഇടങ്ങളായി വോട്ടുചെയ്യപ്പെട്ടു. ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത് ദുബായ് ലാന്‍ഡിനാണ്. റെസ്റ്റോറന്റുകളുടെയും കടകളുടെയും കുറവ്, പൊതുഗതാഗത സംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയാണ് ദുബായ് ലാന്‍ഡിലെ പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദേര, മംസാര്‍, ജബല്‍ അലി, ജുമൈറ വില്ലേജ്, സത്വ, അല്‍ ഖൈല്‍, അല്‍ നഹ്ദ, വര്‍ഖ, ഇന്റര്‍നാഷണല്‍ സിറ്റി തുടങ്ങിയവയും താമസിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളായാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ബസ്സുകളും ടാക്‌സിയും ലഭിക്കുന്ന പ്രദേശം സത്വയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് മികച്ച ഇടമായി വോട്ടുചെയ്യപ്പെട്ടത് ‘എമിറേറ്റ്‌സ് ലിവിങ്’ കമ്യൂണിറ്റിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.