Currency

ലണ്ടനില്‍ നിന്നു കൊച്ചിയിലേക്ക് സെപ്റ്റംബര്‍ നാലു മുതല്‍ നേരിട്ടു വിമാന സര്‍വീസ്; ബുക്കിങ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, August 15, 2020 4:27 pm

ലണ്ടന്‍: സെപ്റ്റംബര്‍ നാലു മുതല്‍ ലണ്ടനില്‍ നിന്നു കൊച്ചിയിലേക്ക് നേരിട്ടു വിമാന സര്‍വീസുകള്‍. സെപ്റ്റംബര്‍ നാലു മുതല്‍ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയില്‍ നിന്നു ലണ്ടന്‍ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കുമാണ് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകള്‍. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പറക്കുന്ന വിമാനം പിറ്റേന്ന് ഹീത്രൂവില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കും.

10 മണിക്കൂര്‍ നീളുന്ന നോണ്‍സ്റ്റോപ്പ് സര്‍വീസുകളാണ് വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. ഈ പ്രത്യേക സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ 4,11,18,25 തിയതികളില്‍ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കും 5,12,19, 26 തിയതികളില്‍ തിരിച്ച് കൊച്ചിയിലേക്കുമാണ് സര്‍വീസുകള്‍.

ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍പോയി മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്കും ഈ പ്രത്യേക വിമാന സര്‍വീസുകള്‍ ആശ്വാസമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x