Currency

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്കായി ദുബായില്‍ ഉല്ലാസകേന്ദ്രം

സ്വന്തം ലേഖകന്‍Sunday, January 15, 2017 8:32 am

ദുബായ്: ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്കായി ദുബായ് മുനിസിപ്പാലിറ്റി പ്രത്യേക ഉല്ലാസകേന്ദ്രം തുറന്നു. ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക വൈകല്യം അനുഭവിക്കുന്ന കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന എമിറേറ്റസ് ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷനിലെ അന്തേവാസികള്‍ക്കായാണ് ദുബായ് മുനിസിപ്പാലിറ്റി ഖിസൈസില്‍ പ്രത്യേക പാര്‍ക്ക് നിര്‍മിച്ചത്. ദാനധര്‍മ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഖിസൈസില്‍ ഇത്തരം കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്ക് നിര്‍മിച്ചു നല്‍കിയത്.

ചൂടും വെയിലും പ്രശ്‌നമാകാത്തവിധം ശീതീകരണ സംവിധാനത്തിന് അകത്താണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികളുടെ സുരക്ഷിതത്തിന് മുന്‍തൂക്കം നല്‍കിയാണ് വിനോദകേന്ദ്രം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

അഞ്ച് തരം ഗെയിമുകള്‍ക്ക് ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. 370 അംഗങ്ങളുള്ള എമിറ്റേറ്റ്‌സ് ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന്റെ കേന്ദ്രത്തില്‍ 60 കുട്ടികളാണ് പരിശീലനം നേടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x