
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത വകുപ്പ് ആസ്ഥാനത്തു ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സര്‍വീസ് സെന്റര്‍ ആരംഭിച്ചു. വീല്‍ചെയറില്‍ നിന്ന് ഇറങ്ങാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന വിധമാണ് സെന്റര്‍ സജ്ജീകരിച്ചത്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങി ട്രാഫിക്ക് വകുപ്പുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സേവനങ്ങളും വാഹനത്തിലോ വീല്‍ചെയറിലോ ഇരുന്നു തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ട്രാഫിക് വകുപ്പ് ആസ്ഥാനത്തു ഒരുക്കിയ സര്‍വീസ് സെന്റര്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇസ്സാം അല്‍ നഹാം ഉദ്ഘാടനം ചെയ്തു. സേവനകേന്ദ്രം കൂടുതല്‍ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ഗതാഗത വകുപ്പ് മേധാവി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ്, ഭിന്ന ശേഷി വകുപ്പിലെ സൈക്ലോജിക്കല്‍ ഡയറക്ടര്‍ ഹനാദി അല്‍ മുബൈലിഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.