Currency

യുഎഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചു

സ്വന്തം ലേഖകന്‍Tuesday, June 25, 2019 6:58 pm

ഫുജൈറ: യുഎഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചുകൊണ്ട് പൊലീസ് അറിയിപ്പ് പുറത്തിറക്കി. ശൈഖ് മക്തൂം ബിന്‍ റഷിദ് റോഡിലാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് പ്രാബല്യത്തില്‍വരുന്ന പുതിയ വേഗപരിധി അനുസരിച്ച് യബ്‌സ ബൈപ്പാസ് റൗണ്ട് എബൗട്ട് മുതല്‍ തൗബാന്‍ ഏരിയയുടെ അവസാനം വരെ 120 കിലോമീറ്ററായിരിക്കും ഇനി പരമാവധി വേഗത. നേരത്തെ ഇവിടെ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനമോടിക്കാമായിരുന്നു.

ഇപ്പോഴുള്ളത് പോലെ 20 കിലോമീറ്റര്‍ ബഫര്‍ സ്പീഡ് തുടര്‍ന്നുമുണ്ടാകും. 141 കിലോമീറ്റര്‍ മുതല്‍ റഡാറുകളില്‍ ഫൈന്‍ രേഖപ്പെടുത്തും. നേരത്തെ ഇത് 161 കിലോമീറ്ററായിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡില്‍ റഡാറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മൊബൈല്‍ സ്പീഡ് ക്യാമറകള്‍ കൂടി ഇവിടെ വിന്യസിക്കുമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x