Currency

യുകെയില്‍ നാശം വിതയ്ക്കാന്‍ ലെസ്ലി കൊടുങ്കാറ്റ്; കാറ്റിന് മുന്നോടിയായി ഈ ആഴ്ച തന്നെ കടുത്ത മഴയും മഞ്ഞും

സ്വന്തം ലേഖകന്‍Thursday, October 4, 2018 5:56 pm

ലണ്ടന്‍: യുകെയില്‍ നാശം വിതയ്ക്കാന്‍ ലെസ്ലി കൊടുങ്കാറ്റ് എത്തുന്നതായി ഏറ്റവും പുതിയ വെതര്‍മാപ്പുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം യുകെയ്ക്ക് പുറമെ യൂറോപ്പിലും കൊടുങ്കാറ്റ് നാശം വിതക്കും. ഒരു കളര്‍ കോഡഡ് ടെംപറേച്ചര്‍ മാപ്പില്‍ ലെസ്ലിയുടെ നാശത്തിന്റെ സഞ്ചാര പഥം ചിത്രീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം ഈ കാറ്റ് ബ്രിട്ടനില്‍ ആഗ്രി റെഡ് സൈക്ലോണായി പരിണമിക്കുന്നതിന് മുമ്പ് ശക്തമായ രീതിയില്‍ വീശിയടിക്കുമെന്നാണ് മാപ്പ് ചിത്രീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വെതര്‍ ചാര്‍ട്ടുകളുപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ചാര്‍ട്ട് പ്രകാരം ലെസ്ലി കൊടുങ്കാറ്റ് അറ്റ്ലാന്റിക്കിലുടനീളം വീശിയടിക്കും. തുടര്‍ന്ന് ഇത് ഒരു ബ്ലാക്കിഷ്-റെഡ് ബ്ലോട്ച്ചായി മാറുന്നതിന് മുമ്പ് യെല്ലോ കളേഡ് സ്റ്റാമായി അറ്റ്ലാന്റിക്കില്‍ തന്നെ നിലനില്‍ക്കുന്നതായിരിക്കും. സിവിയര്‍ വെതര്‍. ഇയു’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണീ മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടുത്ത സൈക്ലോണ്‍ രൂപത്തില്‍ ഈ കാറ്റ് അടുത്ത ആഴ്ച അയര്‍ലണ്ടിന് പടിഞ്ഞാറ് കൂടി കടന്ന് പോകുന്നതായിരിക്കും. ഇതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളില്‍ കാര്യമാ തടസങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ലെസ്ലി യുകെയില്‍ അടുത്ത ആഴ്ച മാത്രമേ എത്തുവെങ്കിലും ഇതിന് മുന്നോടിയായിട്ടുള്ള കനത്ത മഴ ഈ ആഴ്ച തന്നെ എത്തുമെന്നാണ് വെതര്‍ മാപ്പ് കാണിക്കുന്നത്. ഇതിനെ തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും ഒരിഞ്ചിലധികം മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാറ്റിനും മഴയ്ക്കും പുറമെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത മഞ്ഞും പൊടിമഞ്ഞും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ലെസ്ലി യുകെയില്‍ ആഞ്ഞടിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വടക്കും തെക്കും തമ്മില്‍ ഊഷ്മാവില്‍ കാര്യമായ വ്യതിയാനം സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x