നിരോധിത പട്ടികയിലെ മൃഗങ്ങളുടെ വില്പന തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളും നിരീക്ഷിക്കുകയും പരിശോധനകള്‍ ഊര്‍ജിതമാക്കുകയും ചെയ്യും.
ദുബായ്: നിരോധിത പട്ടികയിലെ മൃഗങ്ങളുടെ വില്പന തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളും നിരീക്ഷിക്കുകയും പരിശോധനകള്‍ ഊര്‍ജിതമാക്കുകയും ചെയ്യും. ഇതിനുള്ള നടപടികള്‍ ഏകോപിപ്പിച്ചു നിയമലംഘനങ്ങള്‍ കര്‍ശനമായി തടയുകയെന്ന ലക്ഷ്യത്തോടെ ദുബായ് പൊലീസ്, മുനിസിപ്പാലിറ്റി, ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ) എന്നിവയുമായി പരിസ്ഥിതി-കാലാവസ്ഥാമാറ്റ മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു.
വന്യജീവികള്‍, വംശനാശഭീഷണി നേരിടുന്ന ജീവികള്‍, ആനയുടെയും മറ്റും കൊമ്പ് തുടങ്ങിയവയുടെ വില്പന രാജ്യത്തു നിരോധിച്ചിരിക്കുകയാണ്. അതേസമയം സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള അനധികൃത ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ടിആര്‍എ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മാജിദ് സുല്‍ത്താന്‍ അല്‍ മിസ്മര്‍ പറഞ്ഞു. നിരോധിത പട്ടികയില്‍ വരുന്ന മൃഗങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും പുനര്‍കയറ്റുമതിയും കുറ്റകരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.