വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ 15 ദിവസത്തിനകം വൃത്തിയാക്കിയില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന് കാണിച്ച് മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ഈ കാലയളവില്‍ ഉടമ വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുത്ത് നഗരസഭയുടെ യാര്‍ഡിലേക്ക് മാറ്റും.
ദുബായ്: പൊതുസ്ഥലങ്ങളില്‍ വൃത്തിഹീനമായ നിലയിലോ കേടുപാടുകള്‍ സംഭവിച്ചോ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് നഗരസഭയുടെ മുന്നറിയിപ്പ്. നഗരത്തിന്റെ വൃത്തിയേയും ഭംഗിയേയും ബാധിക്കുന്ന തരത്തില്‍ റോഡരികിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടി നഗരസഭ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതുജന ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള നഗര ചട്ടങ്ങളുടെ ഭാഗമാണിതെന്ന് നഗരസഭാ വെയ്സ്റ്റ് മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സിഫാഇ അറിയിച്ചു.
വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ 15 ദിവസത്തിനകം വൃത്തിയാക്കിയില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന് കാണിച്ച് മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ഈ കാലയളവില്‍ ഉടമ വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുത്ത് നഗരസഭയുടെ യാര്‍ഡിലേക്ക് മാറ്റും. ഉടമ എത്തി പിഴ അടച്ച് വാഹനം തിരകെ വാങ്ങാത്ത പക്ഷം വാഹനങ്ങള്‍ നഗരസഭ ലേലം ചെയ്ത് വില്‍ക്കും. നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നഗരസഭ പ്രമുഖ നിര്‍മാണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.