Currency

ഡ്യൂട്ടി ഫ്രീയില്‍ കര്‍ശന നടപടി; ‘അടിച്ചുമാറ്റിയാല്‍’ പിടിമുറുകും

സ്വന്തം ലേഖകന്‍Thursday, October 11, 2018 1:41 pm

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മോഷണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി. മോഷണം നടത്തുന്നവരെ കൈയ്യോടെ പിടികൂടിയാല്‍ പഴയത് പോലെ ബില്ലടച്ച് രക്ഷപെടാന്‍ ഇനി അവസരം ലഭിക്കില്ല. മോഷണക്കുറ്റത്തിന് നടപടി നേരിടേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മോഷണം തടയുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമായി ലോസ് പ്രിവന്‍ഷന്‍ ടീം എന്ന പേരില്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മോഷണം ശ്രദ്ധയില്‍പെട്ടാല്‍ ഇവര്‍ പൊലീസില്‍ അറിയിക്കും. പൊലീസായിരിക്കും നിയമപരമായ മറ്റ് നടപടികള്‍ സ്വീകരിക്കുക. 500 ദിര്‍ഹത്തില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ ‘അറിയാതെ’ ബാഗിലാക്കി കൊണ്ടുപോകുന്നവരെ കയ്യോടെ പിടികൂടി പൊലീസിനു കൈമാറും.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിസിറ്റ് വീസക്കാര്‍ക്കുമെല്ലാം ഇതു ബാധകമാണ്. സെക്യൂരിറ്റി ജീവനക്കാരെ ‘ലോസ് പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ ടീം’ ആക്കി. പഴയതു പോലെ ഇവര്‍ക്കു സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ല. മോഷണം ശ്രദ്ധയില്‍ പെട്ടാലുടന്‍ എയര്‍പോര്‍ട് പൊലീസിനു വിവരം കൈമാറണം. തുടര്‍ നടപടിക്രമങ്ങള്‍ പൊലീസാണു തീരുമാനിക്കുക. അറിയാതെ സംഭവിക്കുന്ന പിഴവുകളാണെങ്കില്‍ നടപടിയുണ്ടാകില്ല. കുടുംബമായി വരുന്നവര്‍ക്കും കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും ചില പരിഗണനകള്‍ ലഭിക്കാം. ഓരോ സാഹചര്യവും വിലയിരുത്തിയാകും നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x