ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റ് ശക്തിയാര്‍ജ്ജിച്ചത്. മിനിറ്റില്‍ 40 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ അഹ്‌സ, ജുബൈല്‍, കിംഗ് ഫഹദ് എയര്‍പോര്‍ട്ട്, ഖഫ്ജി, ഹഫര്‍ അല്‍ ബാത്തിന്‍, നാരിയ, സഫ് വ എന്നീ ഭാഗത്തേക്കുള്ള റോഡുകള്‍ മണലുകൊണ്ട് മൂടപ്പെട്ട അവസ്ഥയിലാണ്.
റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പൊടിക്കാറ്റ്. പല റോഡുകളിലും പൊടിക്കാറ്റിനെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. അടുത്ത മൂന്ന് ദിവസവും ഇതേ അവസ്ഥ തുടരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ദൂര യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റ് ശക്തിയാര്‍ജ്ജിച്ചത്. മിനിറ്റില്‍ 40 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ അഹ്‌സ, ജുബൈല്‍, കിംഗ് ഫഹദ് എയര്‍പോര്‍ട്ട്, ഖഫ്ജി, ഹഫര്‍ അല്‍ ബാത്തിന്‍, നാരിയ, സഫ് വ എന്നീ ഭാഗത്തേക്കുള്ള റോഡുകള്‍ മണലുകൊണ്ട് മൂടപ്പെട്ട അവസ്ഥയിലാണ്.
ദമ്മാം വിമാനത്താവളത്തിലേക്കുള്ള റോഡില്‍ രാവിലെ നാല് മണിക്കൂറോളം പൂര്‍ണമായും ഗതാഗതം സംതംഭിച്ചു. നഗര പ്രദേശങ്ങളിലും ശക്തമായ കാറ്റാണ് വീശുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.