Currency

ഓസ്ട്രേലിയയിലെ വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും സ്കൂളിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് കരുതുന്നു

സ്വന്തം ലേഖകൻThursday, September 8, 2016 9:57 am

ഓസ്ട്രേലിയയിലെ സ്കൂളുകളിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് രാജ്യത്തെ വിദ്യാർത്ഥികളിൽ ഏറിയപങ്കും വിശ്വസിക്കുന്നതായി റിപ്പോർട്ട്.

ബ്രിസ്ബൺ: ഓസ്ട്രേലിയയിലെ സ്കൂളുകളിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് രാജ്യത്തെ വിദ്യാർത്ഥികളിൽ ഏറിയപങ്കും വിശ്വസിക്കുന്നതായി റിപ്പോർട്ട്. ലൈംഗികപരമായോ മറ്റു ഏതെങ്കിലും തരത്തിലോ പീഡനത്തിനു വിധേയരാകുന്നുണ്ട് തങ്ങളെങ്കിൽ അക്കാര്യങ്ങൾ അധ്യാപകരുമായി പങ്കുവെക്കുവാൻ രാജ്യത്തെ സ്കൂളുകൾ എല്ലാം സംവിധാനമൊരുക്കിയ പശ്ചാത്തലത്തിലും ഏറിയ പങ്ക് വിദ്യാർത്ഥികളും ഇത്തരമൊരു സഹായത്തിനായി അധ്യാപകരെ സമീപിക്കാൻ വിസ്സമതിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഓസ്ട്രേലിയൻ കത്തോലിക യൂണിവേഴ്സിറ്റി റോയൽ കമ്മീഷന് വേണ്ടി നടത്തിയ പഠനഫലത്തിലാണു ഇക്കാര്യങ്ങൾ പറയുന്നത്.പത്തിൽ ഒരു കുട്ടിയും കരുതുന്നതെന്ന് ഇത്തരം സന്ദർഭങ്ങളിൽ തങ്ങൾ അധ്യാപകരെ സമീപിച്ചാൽ അധ്യാപകർക്ക് പോലും എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാറില്ല എന്നാണു. അതേസമയം സ്കൂളിനേക്കാൽ തങ്ങൾ പള്ളികളിലാണ് സുരക്ഷിതരെന്നും വിദ്യാർത്ഥികൾ പറയുന്നു. 57 ശതമാനം വിദ്യാർത്ഥികൾ സ്കൂളൂകളിൽ തങ്ങൾ കൂടുതൽ സമയങ്ങളിലും സുരക്ഷിതർ ആണെന്ന് പറയുമ്പോൾ 67.4 ശതമാനം കുട്ടികൾ പള്ളികളിൽ സുരക്ഷിതർ ആണെന്ന് പറയുന്നു.

1473229653134.png


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x