ദുബായ്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ ജെംസ് സ്‌കുള്‍ വിദ്യാര്‍ഥികള്‍ ലോകത്തെ ഏറ്റവും വലിയ ചലിക്കുന്ന മനുഷ്യ കൈപത്തി രൂപം ദേശീയ പതാക നിറത്തില്‍ തീര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െ മൂന്നു വിരല്‍കൊണ്ടുള്ള വിജയമുദ്രയാണ് 2223 വിദ്യാര്‍ഥികള്‍ അണിനിരന്ന് ദേശീയ വര്‍ണത്തില്‍ തീര്‍ത്തത്.
ഷാര്‍ജ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പെണ്‍കുട്ടികളായിരുന്നു കൂടുതലും. ആദ്യം തുറന്ന കൈപത്തിയില്‍ അണിനിരന്ന് പിന്നീട് മൂന്നു വിരല്‍ വിജയമുദ്രയിലേക്ക് മാറുകയായിരുന്നു. ഈ രീതിയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രമമാണെന്ന് ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി. ജെംസ് വിദ്യാര്‍ഥികള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ലോകറെക്കോഡാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.