Currency

റമദാൻ മാസത്തിൽ കു­റഞ്ഞ വേ­തനക്കാ­ർ­ക്ക് സാമ്പത്തിക സഹായം നൽകാൻ ബഹ്റൈൻ പ്രധാനമന്ത്രി ഉത്തരവിട്ടു

സ്വന്തം ലേഖകൻWednesday, May 17, 2017 8:36 pm

മനാമ: കുറഞ്ഞ വേതനമുള്ള കുടുംബങ്ങൾക്കു റമദാൻ മാസത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കാൻ പ്രധാ­നമന്ത്രി­ ഖലീ­ഫ ബിൻ സൽ­മാൻ അൽ ഖലീ­ഫ ഉത്തരവി­ട്ടു­. ഗു­ദൈ­ബി­യ പാ­ലസിൽ നടന്ന ക്യാ­ബി­നറ്റ് യോ­ഗത്തി­ലാണ് ഇതു­സംബന്ധി­ച്ച തീരുമാനം കൈക്കൊണ്ടത്.

കു­റഞ്ഞ വരു­മാ­നമു­ള്ള കു­ടുംബങ്ങളു­ടെ­ സാമ്പത്തി­ക ഭാ­രം ലഘൂ­കരി­ക്കാ­നും പൗ­രന്മാ­ർ­ക്ക് സാ­മൂ­ഹ്യ സു­രക്ഷി­തത്വം ഉറപ്പു­ വരു­ത്താ­നു­മു­ള്ള ഗവണ്മെ­ന്റി­ന്റെ­ ശ്രമങ്ങളു­ടെ­ ഭാ­ഗമാ­യാണ് തീരുമാനം.

സാ­മൂ­ഹ്യ വി­കലാംഗ അലവൻ­സു­കളും ആനു­കൂ­ല്യങ്ങളും ഇരട്ടി­യാ­ക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x