
ഹൃദയ ശസ്ത്രക്രിയ സംബന്ധിച്ച് ഫെഡെറൽ സർക്കാർ നിലപാടിൽ കാർഡിയാക് സർജന്മാർ വിയോജിപ്പ് പ്രകടിപ്പിച്ചു. ശസ്ത്രക്രിയ നടത്താൻകാർഡിയോളജിസ്റ്റോ സർജനോ മാത്രം മതിയെന്ന മെഡിക്കൽ സർവീസസ് അഡ്വൈസറി കമ്മറ്റിയുടെ നിർദ്ദേശം വിചിത്രമാണെന്ന് കാർഡിയോളജി സർജന്മാർ ആശങ്ക പ്രകടിപ്പിച്ചു.
സർജന്റെയും കാർഡിയോളജിസ്റ്റിന്റെയും കഴിവുകൾ സംയുക്തമായി ഉപയോഗിക്കാത്ത പക്ഷം വിജയകരമായ ഹൃദയവാൽവ് ശസ്ത്രക്രിയ ബഹിഷ്ക്കരിയ്ക്കുമെന്ന്സർജന്മാർ മുന്നറിയിപ്പു നൽകി.സർക്കാരിന്റെ തീരുമാനം രോഗികളെ വളരെ മോശമായി ബാധിക്കുമെന്ന് സിഡ്നി സർവകലാശാലയിലെ ശസ്ത്രക്രിയ പ്രൊഫസർ പോൾ ബംനൊൻ അഭിപ്രായപ്പെട്ടു.
ശസ്ത്രക്രിയ നടക്കുന്ന സമയം ഒരാൾ മാത്രമാണെങ്കിൽ വിദഗ്ദോപദേശം ലഭിക്കാനുള്ള സാധ്യത കുറയുമെന്നും ഇത് രോഗിയുടെ മരണത്തിനു പോലും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കൽ സർവീസസ് അഡ്വൈസറി കമ്മറ്റിയുടെ നിർദ്ദേശം സർക്കാർ പുന:പരിശോധിക്കാൻ സാധ്യത ഇല്ലെന്നാണ് സൂചന. ചികിൽസാ പിഴവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നും അഭിപ്രായമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.