Currency

ലോകത്തിലെ ഏറ്റവും അസ്ഥിരമാകുന്ന വീടുവിപണി സിഡ്‌നി

സ്വന്തം ലേഖകന്‍Wednesday, January 11, 2017 2:46 pm

ഹൗസിംഗ് ബബിള്‍ ഏറ്റവും അപകടകരമായ തോതിലുള്ള ലോകത്തിലെ 18 നഗരങ്ങളെയാണ് ഇന്‍ഡെക്‌സിനായി യുബിഎസ് വിലയിരുത്തിയത്. ഇവിടങ്ങളിലെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകളെയാണ് വിശകലന വിധേയമാക്കിയത്. 2012 വരെ ഏഷ്യ പസിഫിക്കില്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ ഹൗസിംഗ് മാര്‍ക്കറ്റെന്ന പദവിയില്‍ നിന്നാണ് സിഡ്‌നിക്ക് പതനമുണ്ടായത്.

സിഡ്‌നി: ലോകത്തിലെ ഏറ്റവും അസ്ഥിരമാകുന്ന വീടുവിപണി സിഡ്‌നിയാണെന്ന് യുബിഎസ് ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ബബിള്‍ ഇന്‍ഡെക്‌സിന്റെ വെളിപ്പെടുത്തല്‍. ഹൗസിംഗ് ബബിള്‍ ഏറ്റവും അപകടകരമായ തോതിലുള്ള ലോകത്തിലെ 18 നഗരങ്ങളെയാണ് ഇന്‍ഡെക്‌സിനായി യുബിഎസ് വിലയിരുത്തിയത്. ഇവിടങ്ങളിലെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകളെയാണ് വിശകലന വിധേയമാക്കിയത്. 2012 വരെ ഏഷ്യ പസിഫിക്കില്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ ഹൗസിംഗ് മാര്‍ക്കറ്റെന്ന പദവിയില്‍ നിന്നാണ് സിഡ്‌നിക്ക് പതനമുണ്ടായത്.

സിഡ്‌നിയിലെ ഹൗസിംഗ് വിലവര്‍ധനവിന് ലോകത്തില്‍ നാലാംസ്ഥാനമാണുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 45 ശതമാനം വില വര്‍ധനവാണുണ്ടായിരിക്കുന്നത്. ലോകത്തില്‍ വീട് വിലവര്‍ധനവിന്റെ കാര്യത്തില്‍ ലണ്ടനും സ്‌റ്റോക്ക്‌ഹോമുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സിഡ്‌നിയെ ലക്ഷ്യമാക്കി ധാരാളം വിദേശനിക്ഷേപകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയതോടെയാണ് സിഡ്‌നിയിലെ വീട് വിപണി അമിതമായി ചൂട് പിടിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിഡ്‌നിയിലെ വീടുകളുടെ കാര്യത്തില്‍ ചൈനക്കാരില്‍ നിന്നും വന്‍ ഡിമാന്‍ഡും എന്നാല്‍ സപ്ലൈയില്‍ വന്‍ കുറവുമാണെന്നത് വിലക്കയറ്റമുണ്ടാക്കുന്നുവെന്നാണ് ഇന്‍ഡെക്‌സ് ചൂണ്ടിക്കാട്ടുന്നത്.

സപ്ലൈയിലെ അമിതമായ വര്‍ധവ്, ഉയര്‍ന്ന പലിശ നിരക്ക്, തുടങ്ങിയവ മൂലം ഇവിടങ്ങളില്‍ ഒരു കറക്ഷന്‍ ഏത് സമയവും എങ്ങനെയും സംഭവിക്കാമെന്നും മുന്നറിയിപ്പുണ്ട്. സിഡ്‌നിയിലെ പ്രോപ്പര്‍ട്ടി വിലകളില്‍ തിരുത്തല്‍ അതിന്റെ മൂര്‍ധന്യത്തിലെത്തിയത് 2015ന്റെ രണ്ടാം പകുതിയിലായിരുന്നു. എന്നാല്‍ 2016ല്‍ വിലവര്‍ധന നിരക്ക് കുറയുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x