Currency

തബൂക്കിലും അറാര്‍ മേഖലയിലും മഞ്ഞുവീഴ്ച

സ്വന്തം ലേഖകന്‍Saturday, February 18, 2017 12:05 pm

ദഹ്ര് മേഖലയിലെ താഴ്‌വരകളിലും മലകളിലും അറാര്‍ മേഖലയുടെ വിവിധ മേഖലയിലും മഞ്ഞ് വീഴ്ചയുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഞ്ഞുവീഴ്ച കാണാന്‍ നിരവധി കുടുംബങ്ങളാണ് എത്തുന്നത്.

തബൂക്ക്: മേഖലയുടെ വടക്ക് ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങി. ദഹ്ര് മേഖലയിലെ താഴ്‌വരകളിലും മലകളിലും അറാര്‍ മേഖലയുടെ വിവിധ മേഖലയിലും മഞ്ഞ് വീഴ്ചയുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഞ്ഞുവീഴ്ച കാണാന്‍ നിരവധി കുടുംബങ്ങളാണ് എത്തുന്നത്.

റോഡുകളില്‍ പൊലീസ്, ട്രാഫിക്, റെഡ്ക്രസന്റ് ഉദ്യോഗസ്ഥരെ മുന്‍കരുതലിന്റെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. അറാര്‍ മേഖലയുടെ പടിഞ്ഞാറ് 130 കിലോമീറ്റര്‍ ഹസ്മ് അല്‍ജലാമീദിനടുത്തും വടക്ക് ഭാഗത്ത് മന്‍ഫദ് ജദീദിനടുത്തുമാണ് മഞ്ഞ് വീഴ്ച ഉണ്ടായത്. കാലാവസ്ഥാ വ്യതിയാന സാധ്യതയുണ്ട്. അതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x