Currency

ബഹ്റൈനിൽ മദ്യത്തിനും പുകയിലയ്ക്കും നികുതി വർധിപ്പിക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻTuesday, March 14, 2017 2:16 pm

ദ്യത്തിനും, പുകയിലയ്ക്കും ഏർപ്പെടുത്തുന്ന നികുതി പത്ത് ശതമാനമായി വർധിപ്പിക്കണമെന്ന ആവശ്യവുമായി എം.പി

മനാമ: മദ്യത്തിനും, പുകയിലയ്ക്കും ഏർപ്പെടുത്തുന്ന നികുതി പത്ത് ശതമാനമായി വർധിപ്പിക്കണമെന്ന ആവശ്യവുമായി എം.പി ഖാസി അൽ റഹ്മ. ഇതുവഴി ലഭിക്കുന്ന വരുമാനം രാജ്യത്തെ യൂത്ത് ആൻഡ് സ്പോർട്സ് ക്ലബിന്റെ വികസന പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുമെന്നും എം.പി അഭിപ്രായപ്പെട്ടു.

മദ്യത്തിനും പുകയിലയ്ക്കും 10 ശതമാനം നികുതി ഏർപ്പെടുത്തി, അതിൽ നിന്നുള്ള വരുമാനം രാജ്യത്തെ സ്പോർട്സ് ക്ലബുകളുടെ വികസനത്തിനായി ഉപയോഗിക്കുകയോ, യൂത്ത് ആൻഡ് സ്പോർട്സ് മന്ത്രാലയത്തിന് കൈമാറുകയോ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

നിർദ്ദേശം യൂത്ത് ആൻഡ് സ്പോർട്സ് മന്ത്രാലയവുമായി ചർച്ച ചെയ്തതായും, ഗവണ്മെന്റിന്റെ പുതിയ ബജറ്റിൽ അംഗീകാരം ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x