
മനാമ: വിവിധ പ്രതിരോധ കുത്തിവയ്പുകൾ, ഇൻജക്ഷൻ, മരുന്നുകൾ, ഡോക്ടർമാർ, ആശുപത്രി എന്നിവയോടു കുട്ടികളിൽ കണ്ടുവരുന്ന ഭയം ഇല്ലാതാക്കുന്നതിനായി പദ്ധതിയുമായി ബഹ്രൈൻ. അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്ര വിദ്യാർഥികൾ തയാറാക്കിയ പദ്ധതി ദ് ടെഡി ബെയർ ഹോസ്പിറ്റൽ (ടിബിഎച്ച്) എന്ന പേരിലാണ് നടപ്പിലാക്കുന്നത്.
ആശുപത്രിയിലെത്തുന്ന കുട്ടികൾക്കു ടെഡി ബെയർ എന്ന കളിപ്പാട്ടം നൽകുന്നതാണു പരിപാടി. രോഗിയായ ടെഡി ബേറിനെ പരിശോധിക്കാനും കുത്തിവയ്പു നൽകാനുമെല്ലാം കുട്ടികളെ നിയോഗിക്കും. ഇതോടെ ആശുപത്രിയിൽ കുട്ടികൾക്കു സൗഹൃദാന്തരീക്ഷം നിലവിൽ വരികയും ചികിൽസ എളുപ്പമുള്ളതാവുകയും ചെയ്യുമെന്നാണു വിലയിരുത്തൽ. ശിശുരോഗ വിഭാഗത്തിലെ 40 മുതിർന്ന വിദ്യാർഥികളാണു പദ്ധതിക്കു പിന്നിൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.