കുഞ്ഞുങ്ങൾക്ക് പേരിടൽ വഴി ബ്രിട്ടീഷുകാരിയായ ബ്യൂ ജിസപ്പ് ഇതുവരെ സമ്പാധിച്ചത് 48000 പൗണ്ട്.
ലണ്ടൻ: കുഞ്ഞുങ്ങൾക്ക് പേരിടൽ വഴി ബ്രിട്ടീഷുകാരിയായ ബ്യൂ ജിസപ്പ് ഇതുവരെ സമ്പാധിച്ചത് 48000 പൗണ്ട്. പക്ഷേ ബ്രിട്ടണിലെ കുഞ്ഞുങ്ങൾക്കല്ല കൗമാരക്കാരിയായ ജിസപ്പ് പേരിടുന്നതെന്ന് മാത്രം. ഇംഗ്ലീഷ് പേർ കണ്ടെത്താൻ ചൈനക്കാരാണ് ഇവരെ ആശ്രയിക്കുന്നത്. ബ്രിട്ടീഷുകാരിയായ ജിസപ്പ് ഇതുവരെ രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് പേരിട്ടു കഴിഞ്ഞു.
കുഞ്ഞുങ്ങള്‍ക്ക ഇംഗ്ലീഷ് പേരിട്ടാല്‍ ഭാവിയില്‍ അവര്‍ക്ക് യൂറോപ്യൻ/അമേരിക്കൻ രാജ്യങ്ങളിൽ വിദ്യാഭ്യാസം നേടാനും ജോലി കണ്ടെത്താനും സഹായിക്കുമെന്നാണ് പല ചൈനീസ് രക്ഷിതാക്കളും കരുതുന്നതെന്ന് ജിസപ്പ് പറയുന്നു. ഈ പേരിടല്‍ ജോലിക്കായി പ്രത്യേക വെബ്സൈറ്റും ജിസപ്പ് രൂപീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.