Currency

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഇനി 200 പൗണ്ട് പിഴ

സ്വന്തം ലേഖകൻSaturday, September 17, 2016 3:42 pm

യുകെയിൽ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ 100 പൗണ്ടിൽ നിന്നും 200 പൗണ്ടായി ഉയർത്താൻ തീരുമാനം.

ലണ്ടൻ: യുകെയിൽ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ 100 പൗണ്ടിൽ നിന്നും 200 പൗണ്ടായി ഉയർത്താൻ തീരുമാനം. ഒപ്പം മൂന്ന് പെനൽറ്റി പോയന്റ് ശിക്ഷയായിരുന്നത് ആറ് പോയന്റ് ആക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ചത് വഴിയുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

പുതിയ ശിക്ഷ പ്രാബല്യത്തിൽ വരുന്നതോടെ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ചതിനു രണ്ട് വട്ടം പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കപ്പെടാം. അതേസമയം ലൈസൻസ് സ്വന്തമാക്കി രണ്ട് വർഷത്തിനുള്ളിൽ ആണു പിടിക്കപ്പെടുന്നതെങ്കിൽ ആദ്യ തവണതന്നെ ലൈസൻസ് റദ്ദാക്കപ്പെടും.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x