Currency

ഫീസ് വർ­ദ്ധന അജണ്ടയി­ലി­ല്ലെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ

സ്വന്തം ലേഖകൻFriday, November 25, 2016 1:01 pm

ഫീസ് വർ­ദ്ധന അജണ്ടയി­ലി­ല്ലെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ രിൻസ് നടരാജൻ അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയെ പിന്തുണയ്ക്കുന്ന ഇന്നോവേറ്റേഴ്സ് പാനൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മനാമ: ഫീസ് വർ­ദ്ധന അജണ്ടയി­ലി­ല്ലെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ രിൻസ് നടരാജൻ അറിയിച്ചു.  ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയെ പിന്തുണയ്ക്കുന്ന ഇന്നോവേറ്റേഴ്സ് പാനൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അജണ്ടയിൽ ഇല്ലാത്ത കാര്യം വാർത്താക്കുറിപ്പുകളിലൂടെ പ്രസിദ്ധീകരിച്ച് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഒരു വിഭാഗമെന്നും അദ്ദേഹം ആരോപിച്ചു.

സ്പോർട്ട്സ് അക്കാദമിക്ക് ഇപ്പോൾ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഈ രംഗത്ത് പ്രവർത്തനം നടത്തുമ്പോൾ ചിലവുകൾ വർദ്ധിക്കുമെന്നും അതിനാൽ ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന ടീച്ചേഴ്സിന് ചിലപ്പോൾ അഡീഷണൽ പേയ്മെന്റ് നൽകേണ്ടതായിവരുമെന്നും കമ്മിറ്റി അറിയിച്ചു. അതിനെ വിമർശിക്കുന്നത് ന്യായീകരിക്കാനാകുന്നതല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x