വൈൻനിർമ്മാണതൊഴിലാളി മുതൽ എ.സി മെക്കാനിക് വരെയുള്ള തൊഴിലുകൾ ചെയ്യാൻ സൗത്ത് ഓസ്ട്രേലിയയിൽ ആളെ കിട്ടാനില്ലെന്ന് റിപ്പോർട്ട്. ഇക്കാരണത്താൽ കുടിയേറ്റക്കാരെ കൂടുതലായും ആശ്രയിക്കേണ്ടി വരികയാണ്.
അഡലെയ്ഡ്: വൈൻനിർമ്മാണതൊഴിലാളി മുതൽ എ.സി മെക്കാനിക് വരെയുള്ള തൊഴിലുകൾ ചെയ്യാൻ സൗത്ത് ഓസ്ട്രേലിയയിൽ ആളെ കിട്ടാനില്ലെന്ന് റിപ്പോർട്ട്. ഇക്കാരണത്താൽ കുടിയേറ്റക്കാരെ കൂടുതലായും ആശ്രയിക്കുകയാണ് സൗത്ത് ഓസ്ട്രേലിയ. സംസ്ഥാന സർക്കാർ വിദേശത്തുനിന്നും വിദഗ്ത തൊഴിലാളികളെയും ആകർഷിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സഹായികളായും ട്രെയിനികളായും ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റാകട്ടെ പ്ലംബർ, ഷെഫ്, മെക്കാനിക്ക് അടക്കം 169 തരം തൊഴിലുകൾ കുടീയേറ്റക്കാർക്കായി നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ ഫെഡറൽ സർക്കാറും സംസ്ഥാനത്ത് 415 തരം വിദഗ്ത തൊഴിലുകൾ ചെയ്യാനും വിദേശികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
കൂടുതൽ തൊഴിൽസാധ്യതയുള്ള മേഖലകൾ താഴെ കൊടുക്കുന്നു:
സൗത്ത് ഓസ്ട്രേലിയയിൽ
● Mechanic
● Bricklayer
● Roof tiler
● Gasfitter
● Chef
● Shearer
● Glazier
● Panelbeater
● General Practitioner
● Midwife
● Fleet manager
● Sheep farmer
ഓസ്ട്രേലിയയിൽ പൊതുവിൽ
● Golfer
● Flower grower
● Pig farmer
● School principal
● Antique dealer
● Librarian
● Dietitian
● Dentist
● Hairdresser
● Cinema or theatre manager
● Plumbing inspector
● Make-up artist
അവലംബം: www.adelaidenow.com.au
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.