സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടിനും ഫിന്‍ലന്‍ഡ് സ്വദേശിയായ ബെങ്ത് ഹോംസ്ട്രോമിനും.
സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടിനും ഫിന്‍ലന്‍ഡ് സ്വദേശിയായ ബെങ്ത് ഹോംസ്ട്രോമിനും. സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാർ പ്രതിപാദിക്കുന്ന കരാർ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം നൽകുന്നതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.
ഇരുവരും യുഎസ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഹാര്‍ട്ട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേയും ഹോംസ്ട്രോം മാസച്യൂസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും (എംഐടി) സാമ്പത്തിക ശാസ്ത്ര അധ്യാപകരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.