Currency

ദുബായ് സ്ട്രീറ്റ് മ്യൂസിയം പദ്ധതിക്ക് അനുമതി

സ്വന്തം ലേഖകന്‍Tuesday, November 29, 2016 10:59 am

സൗന്ദര്യശാസ്ത്രത്തിനും നവീന ആശയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന തുറന്ന മ്യുസിയമായി ദുബായിയെ പരിവര്‍ത്തിപ്പിക്കുക എന്ന ദുബൈ ഭരണാധികാരിയുടെ കാഴ്ചപ്പാടില്‍ ഊന്നിയാണ് മ്യൂസിയം പദ്ധതി മുന്നോട്ടുപോകുന്നത്.

ദുബായ്: നടിന്റെ തനത് മൂല്യങ്ങളും സാംസ്‌കാരിക കലാ മുന്നേറ്റങ്ങളും അടയാളപ്പെടുത്തുന്ന ദുബായ് സ്ട്രീറ്റ് മ്യൂസിയം പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അനുമതി നല്‍കി. ദുബായ് സര്‍ക്കാറിന്റെ മാധ്യമകാര്യ ഒഫീസ് നഗരസഭയുമായി കൈകോര്‍ത്ത് ആരംഭിക്കുന്ന പദ്ധതിയില്‍ നാടിനകത്തും പുറത്തുമുള്ള കലാപ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് കലാസൃഷ്ടികള്‍ തീര്‍ക്കും. സൗന്ദര്യശാസ്ത്രത്തിനും നവീന ആശയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന തുറന്ന മ്യുസിയമായി ദുബായിയെ പരിവര്‍ത്തിപ്പിക്കുക എന്ന ദുബൈ ഭരണാധികാരിയുടെ കാഴ്ചപ്പാടില്‍ ഊന്നിയാണ് മ്യൂസിയം പദ്ധതി മുന്നോട്ടുപോകുന്നത്.

യു.എ.ഇയുടെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകാന്‍ സഹായകമാകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും പിന്തുണയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിലും ചുമരുകളിലും പദ്ധതിയുടെ ഭാഗമായി ചിത്രീകരണം നടത്തും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ രണ്ടിന് നടത്താന്‍ ഭരണാധികാരി അനുമതി നല്‍കി. രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള 16 ചിത്രകാരാണ് ചുമര്‍ചിത്രീകരണം നടത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x