യുകെയിലെ ഏറ്റവും സൗഹാര്‍ദ്ദപരമായ സമൂഹം യോർക്കിലാണ് ഉള്ളതെന്ന് സർവ്വേ ഫലം. ഇക്കാര്യത്തിൽ ഏറ്റവും മോശം വോള്‍വര്‍ ഹാംപ്ടണാണ്.
ലണ്ടൻ: യുകെയിലെ ഏറ്റവും സൗഹാര്‍ദ്ദപരമായ സമൂഹം യോർക്കിലാണ് ഉള്ളതെന്ന് സർവ്വേ ഫലം. ഇക്കാര്യത്തിൽ ഏറ്റവും മോശം വോള്‍വര്‍ ഹാംപ്ടണാണ്. ഹള്ളിലും ബെല്‍ഫാസ്റ്റിലും ഡെര്‍ബിയിലും താമസിക്കുന്നവർ തമ്മിൽ വളരെ നല്ല സൗഹാർദപരമായ സമൂഹിക അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ബിസ്‌റ്റോ നടത്തിയ സര്‍വേഫലം വ്യക്തമാക്കുന്നു.
കുടിയേറ്റക്കാരായാലും ഏത് വംശക്കാരായാലും പരസ്പരം ബഹുമാനവും സ്നേഹവും നിലനിർത്തുന്നവരാണു യോർക്കിൽ ഉള്ളവർ. അതേസമയം പോര്‍ട്സ് മൗത്ത്, പ്രെസ്റ്റണ്‍ എന്നിവിടങ്ങളിൽ ഇതിനു വിപരീതമായ സാമൂഹിക അന്തരീക്ഷമാണ് ഉള്ളത്. ബ്രിട്ടീഷ് ജനതയിൽ അയൽവാസികളെ അറിയുന്നവർ പകുതിപേർ മാത്രാമാണെന്നും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.
29 ശതമാനമാണ് അയൽവാസികളോട് ഹലോ പറയാറുള്ളവർ. 39 ശതമാനം അയല്‍വാസികളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. ജോലി സമയവും കൂടിയതും, യാത്രാ സമയം, ഇടക്കിടെയുള്ള വീടുമാറ്റം എന്നിവയൊക്കെയാണ് സാമൂഹിക ബന്ധം മോഷമാകാനുള്ള കാരണമെന്ന് സര്‍വേക്കു നേതൃത്വം നല്‍കിയ ഡോ. സ്റ്റെഫാനി ആലീസ് ബേക്കർ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.