
ദുബായ്: ദുബായ് പോലീസ് പല സ്ഥലങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 3.3 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തു.
റാസ് അല്‍ ഖോറിലെ ഒരു വെയര്‍ഹൗസില്‍ നിന്നാണ് 2.3 കോടിയുടെ വ്യാജ ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ 98,000 ദിര്‍ഹം വില വരുന്ന ബ്രാന്‍ഡഡ് വാച്ചുകളുടെ വ്യാജന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഹംരിയയിലെ ഒരു വില്ലയില്‍ നിന്നും പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഒരു കോടി ദിര്‍ഹത്തിലധികം വില വരുന്ന സാധനങ്ങള്‍ ദുബായ് പോലീസ് ഇവിടെ നിന്ന് കണ്ടെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.