ദുബായ്: ദുബായില്‍ നിരോധിത സമയങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ സ്പീഡ് ക്യാമറകളും റഡാറുകളും തുടര്‍ന്നും ഉപയോഗപ്പെടുത്തുമെന്ന് പൊലീസ്. അണുനശീകരണം നടക്കുന്ന രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്രാ നിയന്ത്രണമുണ്ട്. സിവില്‍ വ്യോമയാനം, പാചകവാതകം, നിര്‍മാണം, പൊലീസ് തുടങ്ങിയ മേഖലകള്‍ക്കു മാത്രമാണ് ഇളവ്.
നമ്പര്‍ പ്ലേറ്റില്‍ നിന്ന് ഉടമയുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമാണ്. തിരക്കൊഴിഞ്ഞ റോഡിലൂടെ അമിതവേഗത്തില്‍ പോയാലും പിടിവീഴും. യാത്രാവിലക്കു ലംഘിക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ നിര്‍മിതബുദ്ധി (FsF)അടക്കമുള്ള സാങ്കേതിക വിദ്യകളുള്ള റഡാറുകളാണു ഉപയോഗിക്കുന്നത്. സൂക്ഷ്മ നിരീക്ഷണത്തിനു പുറമേ വാഹനത്തിന്റെയും വാഹനയുടമയുടെയും പൂര്‍ണവിവരങ്ങള്‍ അതിവേഗം ലഭ്യമാകാന്‍ ഇതു സഹായകമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.