Currency

ബഹ്റൈനിൽ പുകയില, സോഫ്റ്റ് ഡ്രിങ്ക്സ് വില ഇരട്ടിയാകും

സ്വന്തം ലേഖകൻTuesday, October 17, 2017 8:50 pm

തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത നികുതി ചുമത്താനുള്ള ജിസിസി തീരുമാനത്തിനു ബഹ്രൈൻ മന്ത്രിസഭ അനുമതി നൽകിയതോടെ പുകയില ഉൽപ്പന്നങ്ങളുടെയും സോഫ്റ്റ് ഡ്രിങ്ക്സിന്റെയും വില ഇരട്ടിയാകും

മനാമ: തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത നികുതി ചുമത്താനുള്ള ജിസിസി തീരുമാനത്തിനു ബഹ്രൈൻ മന്ത്രിസഭ അനുമതി നൽകിയതോടെ പുകയില ഉൽപ്പന്നങ്ങളുടെയും സോഫ്റ്റ് ഡ്രിങ്ക്സിന്റെയും വില ഇരട്ടിയാകും.

മന്ത്രിസഭ അനുമതി നൽകിയ ബില്ല് അനുസരിച്ച് ആരോഗ്യത്തിനു ഹാനികരമായ ഉൽപ്പന്നങ്ങളുടെ വിലയാണു വർധിക്കുക.

പുകയില ഉൽപ്പന്നങ്ങൾക്കു 100 ശതമാനവും കാർബണേറ്റ് പാനീയങ്ങൾക്ക് 50 ശതമാനവും എനർജി ഡ്രിങ്കുകൾക്ക് 100 ശതമാനവുമായിരിക്കും പുതിയ നികുതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x