
ദുബായ്: വിസാസേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ദുബായ് ഇമിഗ്രേഷന്‍ വകുപ്പ്. ജി.ഡി.ആര്‍.എഫ്.എയില്‍ അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ലെങ്കില്‍ 8005111 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ സേവനവിഭാഗമായ അമര്‍വിഭാഗം ഉടന്‍ തുടര്‍നടപടികളില്‍ സഹായിക്കും. വിസാസേവനങ്ങള്‍ താമസം കൂടാതെയും സന്തോഷകരമായ രീതിയിലും ഉപഭോക്താക്കളിലെത്തിക്കാനാണ് ഇത്തരമൊരു സംവിധാനമൊരുക്കിയത്.
”വിസയ്ക്ക് അപേക്ഷിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞോ? എങ്കിലും കാത്തിരിക്കരുത്. വിളിക്കൂ 8005111 എന്ന നമ്പറില്‍. ഞങ്ങള്‍ നിങ്ങളെ സഹായിക്കും. അല്ലെങ്കില്‍ കാലതാമസത്തിനുള്ള വ്യക്തമായ മറുപടിയും നല്‍കും” എന്നാണ് ജി.ഡി.ആര്‍.എഫ്.എ. ദുബായ് പുറത്തിറക്കിയ പോസ്റ്ററില്‍ അറിയിച്ചിരിക്കുന്നത്.
വിസ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിട്ടാല്‍ ഉടന്‍തന്നെ വകുപ്പുമായി ബന്ധപ്പെടാന്‍ വിവിധ സ്മാര്‍ട്ട് സംവിധാനങ്ങളുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.