മേ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് നിരവധി കണ്‍സര്‍വേറ്റിവ് എംപിമാര്‍ ഇതിനോടകം ആവശ്യമുന്നയിച്ചിട്ടുണ്ട്
ലണ്ടൺ: തൂക്കുമന്ത്രിസഭ ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി തെരേസ മേ മുന്നോട്ട് പോകവേ, മുന്‍ സര്‍ക്കാരിലെ രണ്ട് പ്രമുഖ ഉപദേഷ്ടാക്കള്‍ സ്ഥാനം രാജിവച്ചു. തെരേസ മേയുടെ വിശ്വസ്തരിൽ പ്രധാനികളായ നിക് തിമോത്തി, ഫിയോന ഹില്‍ എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്കേറ്റ തിരിച്ചടിയിൽ ഇരുവർക്കുമെതിരെ പാര്‍ട്ടിക്കകത്തു തന്നെ വന്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് രാജി. അതിനിടെ മേ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് നിരവധി കണ്‍സര്‍വേറ്റിവ് എംപിമാര്‍ ഇതിനോടകം ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.