
ദുബായ്: വ്യക്തിപരമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്ന് ഓര്‍മിപ്പിച്ച് ടെലികമ്യൂണികേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ). വിലാസം, ജനനതീയതി എന്നിവയെല്ലാം നല്‍കുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോയില്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളും മറ്റും ഈ വിവരങ്ങള്‍ സെക്യൂരിറ്റി ചോദ്യങ്ങളുടെ ഉത്തരമായി ഉപയോഗിക്കാറുണ്ട്. ഇവ പരസ്യപ്പെടുത്തുന്നതോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് എളുപ്പമാവും.
ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും അത്യാവശ്യ ഘട്ടത്തിലല്ലാതെ പോസ്റ്റ് ചെയ്യരുത്. വേണ്ടി വന്നാല്‍പോലും നമ്പറുകളും മറ്റു സുപ്രധാന വിവരങ്ങളും മായ്ച്ചു മാത്രമേ നല്‍കാവു. വീടിന്റെ വിലാസം ഒരു കാരണവശാലും നല്‍കരുത്. വീട്ടില്‍ ആരുമില്ലെന്നും മറ്റുമുള്ള വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്. ഫോണിലെ ലൊക്കേഷന്‍ വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്. തുടങ്ങിയ നിര്‍ദേശങ്ങള്‍ അതോറിറ്റി വീഡിയോയിലൂടെ പങ്കുവെക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.