Currency

ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്‌വെയില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Wednesday, April 3, 2019 12:45 pm

മനാമ: ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്‌വെയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്- മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. ഉമ്മുല്‍ ഹസം ഭാഗത്തു നിന്നും ഹിദ്ദിലേക്കുള്ള ഭാഗത്തായിരിക്കും നിയന്ത്രണം. ഒന്നോ രണ്ടോ ലൈനുകള്‍ അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണ് നിയന്ത്രണം.

ഈ വഴി യാത്ര ചെയ്യുന്നവര്‍ സമാന്തര പാതകള്‍ അവലംബിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് നാളെ രാത്രി 11 മുതല്‍ ഞായര്‍ രാവിലെ അഞ്ച് വരെയായിരിക്കും ഗതാഗത നിയന്ത്രണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x