മുറപ്രകാരം പഠിച്ച് ലൈസന്‍സ് നേടിയെടുക്കുക എളുപ്പമുള്ള കാര്യമല്ല. ഗതാഗത നിയമങ്ങളുടെ കാര്യത്തില്‍ കടുത്ത സമീപനം പിന്തുടര്‍ന്ന് വരുന്ന ഭരണകൂടം നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചും ക്യാമറ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും അതീവ ജാഗ്രതയാണ് റോഡ് സുരക്ഷയുടെ കാര്യത്തില്‍ പുലര്‍ത്തുന്നത്.
ബഹ്‌റൈന്‍: ഗതാഗത നിയമങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടനിരക്ക് കുറക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ കര്‍ശന നിലപാടുമായി മുന്നോട്ട് വന്നിട്ടുള്ളത്. രാജ്യത്ത് ഡ്രൈവിംഗ് പാഠ്യക്രമം മുതല്‍ ഗതാഗത നിയമങ്ങളിലൊന്നിലും വിട്ടു വീഴ്ചയില്ല. എന്നാല്‍ ഈ നടപടികള്‍ക്കൊത്ത കാര്‍ക്കശ്യം ഒട്ടും കാണിക്കാത്തവരാണ് ട്രാഫിക് ഉദ്യോഗസ്ഥന്മാര്‍.
ബഹ്റൈനിലെ ഡ്രൈവിംഗ് സ്‌കൂളുകള്‍ കര്‍ശനമായ പാഠ്യക്രമം പാലിക്കുന്നവയാണ്. അതുകൊണ്ട് തന്നെ അവിടെ നിന്ന് മുറപ്രകാരം പഠിച്ച് ലൈസന്‍സ് നേടിയെടുക്കുക എളുപ്പമുള്ള കാര്യമല്ല. ഗതാഗത നിയമങ്ങളുടെ കാര്യത്തില്‍ കടുത്ത സമീപനം പിന്തുടര്‍ന്ന് വരുന്ന ഭരണകൂടം നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചും ക്യാമറ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും അതീവ ജാഗ്രതയാണ് റോഡ് സുരക്ഷയുടെ കാര്യത്തില്‍ പുലര്‍ത്തുന്നത്.
പ്രവാസികളടക്കം എല്ലാവരും റോഡ് നിയമങ്ങള്‍ കണിശമായി പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരാണ്. റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന ബോധം പകര്‍ന്ന് നല്‍കുന്നതിന്റെ വിജയം കൂടിയാണ് രാജ്യത്തെ ഗതാഗത മന്ത്രാലയത്തിന്റേത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.