ഒക്ടോബർ ഒന്ന് മുതൽ ട്രെയിൻ സമയങ്ങൾ മാറുന്നു. ഇതിൽ കന്യാകുമാരി- ബാംഗ്ലൂർ ട്രെയിൻ ബാംഗ്ലൂർ സ്‌റ്റേഷിൽ എത്താൻ അര മണിക്കൂർ വൈകുമെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട്തിരുവനന്തപുരം ജനശതാബ്ദി ഇനി മുതൽ അഞ്ച് മിനിറ്റ് നേരത്തെ കോഴിക്കോട്ട് നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.35 നായിരിക്കും ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ പുറപ്പെടുക. ഷോർണൂരിൽ നിന്ന് പുറപ്പെടുന്ന സമയം 10 മിനിറ്റ് നേരത്തെയാകും. തൃശൂരിൽ നിന്ന് ഇതുവരെ 3.56 ന് പുറപ്പെടുന്ന സമയം പുതിയ സമയപട്ടിക അനുസരിച്ച് 3.35 ആണ്. അതായത് 21 മിനിറ്റ് നേരത്തെ. അതേ സമയം എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സമയം അഞ്ച് മിനിറ്റ് മാത്രമാണ് നേരത്തെയാകുന്നത്.
ഒക് ടോബർ ഒന്നിന് നിലവിൽ വരുന്ന പുതിയ സമക്രമം അനുസരിച്ച് കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ സമയത്തിൽ അഞ്ച് മിനിറ്റ് മുതൽ 20 മിനിറ്റ് വരെ മാറ്റം. ചില ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ട്. മറ്റ് ചിലതിന്റെ പല സ്‌റ്റേഷനുകളിലേയും സമയത്തിലും മാറ്റമുണ്ട്. ഷൊർണൂർതിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി. ഇനിമുതൽ ഉച്ചയ്ക്ക് 2.25 ന് ഷൊർണൂരിൽ നിന്ന് ട്രെയിൻ പുറപ്പെടും. തിരിച്ചുള്ള ട്രെയിൻ പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും ചില സ്‌റ്റേഷനുകളിലെ സമയത്തിൽ ചില വ്യത്യാസങ്ങളുണ്ട്. എറണാകുളംതിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസിന്റെ ചില സ്‌റ്റേഷനുകളിലെ സമയത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്. ഹൈദരബാദ്തിരുവനന്തപുരം ശബരി പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി. എന്നാൽ കോട്ടയത്ത് എത്തുന്ന സമയം 20 മിനിറ്റ് താമസിച്ചായിരിക്കും.
തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി(12076) പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും ചേർത്തല മുതൽ തൃശൂർ വരെയുള്ള സ്‌റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് വീതം വൈകും. എന്നാൽ ഷൊർണൂർ മുതൽ കോഴിക്കോട് വരെ ഇത് അഞ്ച് മിനിറ്റ് വീതം നേരത്തെയാക്കി. നാഗർകോവിൽമംഗലാപുരം ഏറനാട്(16606) തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടും. തിരിച്ചുള്ള ട്രെയിൻ(16605) 10 മിനിറ്റ് നേരത്തെ ഇനി മംഗലാപുരത്ത് നിന്ന് പുറപ്പെടും. ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന സമയത്തിൽ 15 മിനിറ്റ് വ്യത്യാസമുണ്ട്.
കോഴിക്കോട്ട് നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള മടക്ക ട്രെയിനും(12082) ചില സ്‌റ്റേഷനുകളിൽ ചെറിയമാറ്റങ്ങളുണ്ട്. തൃശൂരിൽ നിന്ന് പുറപ്പെടുന്നത് 15 മിനിറ്റ് വൈകിയായിരിക്കും. അതേസമയം ഷൊർണൂർമുതൽ പഴയ സമയം പാലിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.