Currency

ട്രമ്പ്‌ ഹൂസ്റ്റണില്‍; അനധികൃത കുടിയേറ്റം തടയുമെന്ന് വാക്ക്

Sunday, September 18, 2016 4:13 pm

റിമെംബ്രന്‍സ് പ്രോജക്റ്റ് നാഷണല്‍ കോണ്‍ഫെറെന്‍സില്‍ വച്ചാണ് നിയമവിധേയമല്ലാത്ത എല്ലാ തരം കുടിയേറ്റങ്ങളെയും തടയുമെന്ന്‍ ഡോണാള്‍ഡ് ട്രമ്പ്‌ പറഞ്ഞത്

റിമെംബ്രന്‍സ് പ്രോജക്റ്റ് നാഷണല്‍ കോണ്‍ഫെറെന്‍സില്‍ വച്ചാണ് നിയമവിധേയമല്ലാത്ത എല്ലാ തരം കുടിയേറ്റങ്ങളെയും തടയുമെന്ന്‍ ഡോണാള്‍ഡ് ട്രമ്പ്‌ പറഞ്ഞത്. നിയമം ലംഘിച്ചു കൊണ്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും തടയുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ദിവസവും അതിര്‍ത്തി തുറന്നു തന്നെ കിടക്കുന്നു. എങ്കിലും നിഷ്കളങ്കരായ അമേരിക്കക്കാര്‍ ആവശ്യമില്ലാതെ കൊല്ലപ്പെടുന്നു. ട്രമ്പ്‌ പറഞ്ഞു. ഒമ്നി ഹൂസ്റ്റന്‍ ഹോട്ടെലില്‍ വച്ച് നടന്ന യോഗത്തില്‍ അദ്ദേഹം അനധികൃത കുടിയേറ്റക്കാര്‍ മൂലം മരണപ്പെട്ടവരുടെ ബന്ധുക്കളോട് സംസാരിച്ചു. ആറു വര്‍ഷം മുന്‍പ് ഒരു അനധികൃത കുടിയേറ്റക്കാരനില്‍ നിന്ന് തന്‍റെ മകന്‍ വെടിയേറ്റ്‌ മരിച്ചെന്ന് ലോറാ വില്കേസന്‍ പറഞ്ഞു.

“നമുക്ക് അവകാശങ്ങളുണ്ട്, കൊലയാളികളേക്കാള്‍ അവകാശം നമുക്ക് വേണ്ടതുണ്ട്,” അവര്‍ പറഞ്ഞു. നിയമം ലംഘിച്ച് യു.എസിലേക്ക് കടന്ന കുടിയേറ്റക്കാര്‍ കൊന്നു കളഞ്ഞ അമേരിക്കക്കാരെ കുറിച്ച് സംസാരിച്ചത് ട്രമ്പ്‌ ആണ്.

രാഷ്ട്രീയക്കാര്‍ നിങ്ങളെ കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ ഞാനങ്ങനെ ചെയ്യില്ല,” ട്രമ്പ്‌ പറഞ്ഞു.  ഡോണാള്‍ഡ് ട്രമ്പ്‌ ഞങ്ങളുടെ വിഷമങ്ങള്‍ മുഴുവനും കേട്ടു. അതിര്‍ത്തി സംരക്ഷിക്കാമെന്നും അമേരിക്കന്‍ പൌരന്മാര്‍ കൊല്ലപ്പെടാനുള്ള സാഹചര്യങ്ങള്‍ തടയാനുള്ള കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കാമെന്നും ഉറപ്പ് തന്നു,” റിമെംബ്രന്‍സ് പ്രോജക്റ്റിന്‍റെ സ്ഥാപകയും ഡയറക്ടറുമായ മരിയ എസ്പിനോസ പറഞ്ഞു.

ശനിയാഴ്ചത്തെ പരിപാടിയില്‍ ട്രമ്പിന്‍റെ മീഡിയ ഗ്രൂപ്പ് അല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ട്രമ്പ്‌ ഹൂസ്റ്റണില്‍; അനധികൃത കുടിയേറ്റം തടയുമെന്ന് വാക്ക്”

  1. I blog quite often and I truly thank you for your content.
    This article has truly peaked my interest. I’m going to book mark your blog and keep checking for
    new details about once a week. I opted in for your RSS feed too.

  2. I visit day-to-day a few web pages and blogs to
    read articles or reviews, however this website offers feature based content.

Comments are closed.

Top
x