Currency

ന്യൂയോർക്ക് സ്ഫോടനം; കുടിയേറ്റം നിയമം കൂടുതൽ കര്‍ക്കശമാക്കാന്‍ ട്രംപ്

സ്വന്തം ലേഖകൻWednesday, December 13, 2017 8:57 pm

ന്യൂയോര്‍ക്കിലെ തിരക്കേറിയ ബസ്സ്റ്റേഷനില്‍ സ്ഫോടനം നടന്നതിന്‍െറ പശ്ചാത്തലത്തിൽ കുടിയേറ്റ നിയമം കര്‍ക്കശമാക്കാനൊരുങ്ങി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 

ബംഗ്ളാദേശില്‍നിന്ന് 2011ല്‍ യു.എസിലെത്തിയ അഖായിദ് (27) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. അതിനല്ല് രാജ്യത്തെ കുടിയേറ്റനയം പരിഷ്കരിക്കണമെന്ന് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

ബന്ധുക്കളുടെ സ്പോണ്‍സര്‍മാരാകാന്‍ കുടിയേറ്റക്കാര്‍ക്ക് നിലവിലുള്ള അവകാശം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഭീകരാക്രമണത്തില്‍ പിടിയിലാവുന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x