ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് സീസണിനോട് അനുബന്ധിച്ച് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയ്ന്‍ സര്‍വീസ് രണ്ടു ദിവസത്തേക്ക് നിലയ്ക്കും. ഡിസംബര്‍ ആറ്, ഏഴ് തീയതികളിലാണ് ഡ്രൈവർമാർ പണിമുടക്ക് നടത്തുന്നത്.
ലണ്ടൻ: ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് സീസണിനോട് അനുബന്ധിച്ച് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയ്ന്‍ സര്‍വീസ് രണ്ടു ദിവസത്തേക്ക് നിലയ്ക്കും. ഡിസംബര്‍ ആറ്, ഏഴ് തീയതികളിലാണ് ഡ്രൈവർമാർ പണിമുടക്ക് നടത്തുന്നത്. സതേണ്‍ റെയ്ല്‍ ഗാര്‍ഡുകളും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
റെയ്ല്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പിക്കാഡിലി ആന്‍ഡ് ഹാമര്‍സ്മിത്ത് ആന്‍ഡ് സിറ്റി ലൈന്‍ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് സമരം. ജോലി നിലവാരം ഉറപ്പ് വരുത്തുക, മെച്ചപ്പെട്ട വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഡ്രൈവർമാർ ഉന്നയിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.