Currency

അദാനി ഗ്രൂപ്പിനു ആവശ്യമായ സഹായങ്ങൾ നൽകും: മാൽകം ടേൺബുൾ

Saturday, April 15, 2017 2:33 pm

ബ്രിസ്ബേൺ: അദാനി ഗ്രൂപ്പിന്റെ തദ്ദേശ പദവിയെ ചൊല്ലിയുള്ള വിഷയങ്ങൾ വൈകാതെ പരിഹരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാന മന്ത്രി മാൽകം ടേൺ ബുൾ ഉറപ്പു നൽകി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൌതം അദാനിയുമായും മുതിർന്ന അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ്പ്രധാന മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ കാർമൈക്കിൾ കൽക്കരി ഖനിയുടെ പ്രവർത്തനം ക്യൂൻസ് ലാൻഡിൽ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

ക്യൂൻസ് ലാൻഡിൽ ഗലീലി നദീതീരത്താണ് കാർമൈക്കിൾ കൽക്കരി ഖനി ആരംഭിക്കുന്നത്. ഇതിനുള്ള അവസാന നിക്ഷേപമായ 21 ലക്ഷം കോടി ഡോളർ മുതൽ മുടക്കുന്നതിന്റെ തീരുമാനം തയ്യാറാക്കിയാണ് അദാനിയും സംഘവും ടേൺബുള്ളിനെ കാണാൻ എത്തിയത്. പദ്ദതി ഉൾപ്പെടുന്ന 100 നിർദ്ദിഷ്ട സ്ഥലമുടമകളുടെ ധാരണയെ പറ്റി ഫെഡറൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. കോടതിയുടെ നീക്കങ്ങൾ മറികടക്കാനും ഇടപാടുകളുടെ രജിസ്ട്രേഷൻ എളുപ്പമാക്കുന്നതിനുമായി പുതിയ നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനു സഖ്യ കക്ഷികൾക്കും ലേബർ പാർട്ടിക്കും ഒരേ അഭിപ്രായമാണ്.

എന്നാൽ നിയമ ഭേദഗതി വരുത്തുന്നതിനായി അടുത്ത മാസത്തെ പാർലമെന്റ് സമ്മേളനം വരെ കാത്തിരിക്കേണ്ടി വരും. കോടതി ഉത്തരവ് മറികടക്കുന്നതിനെതിരെ ചില സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.കൽക്കരി ഖനി മുതൽ തുരമുഖം വരെ റെയിൽ പാത നിർമിക്കുന്നതിനായി 900 ദശലക്ഷം കോടി ഡോളർ വായ്പ ഫെഡറൽ സർക്കാരിനൊട് അദാനി ആവശ്യപ്പെട്ടെങ്കിലും അതു സംബന്ധിച്ച് യാതൊരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല. വൈദ്യുതി ഉല്പാദനത്തിനു വേണ്ടി കൽക്കരിയും അനുബന്ധ ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ പിന്തുണക്കുന്നുവെന്ന് മാൽകം ടേൺബുൾ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x