
ദുബായ്: യുഎഇയില്‍ സ്വകാര്യമേഖലയ്ക്ക് ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവ എമിറൈറ്റേഷന്‍ മന്ത്രാലയമാണ് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസമാണ് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പെരുന്നാള്‍ ദിനത്തിലും പിറ്റേദിവസവുമായിരിക്കും സ്വകാര്യമേഖലയിലെ അവധി ദിനങ്ങള്‍. അറബിക് മാസം ശവ്വാല്‍ ഒന്നും രണ്ടും ആയിരിക്കും ഈ ദിനങ്ങള്‍. പൊതുമേഖയ്ക്കുളള അവധി ദിവസങ്ങള്‍ നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
28 മുതല്‍ പൊതുമേഖ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും. പെരുന്നാള്‍ 26 ന് ആണെങ്കില്‍ വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞ് ഓഫീസുകള്‍ ജൂലൈ രണ്ടിനായിരിക്കും തുറക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.