Currency

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും ഭാഗ്യസമ്മാനം; രണ്ട് പേര്‍ക്ക് ഏഴ് കോടി വീതം

സ്വന്തം ലേഖകന്‍Thursday, September 19, 2019 1:15 pm

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഏഴ് കോടി രൂപ വീതം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന ശ്രീ സുനില്‍ ശ്രീധരന്‍, ലളിത് ശര്‍മ എന്നിവര്‍ക്കാണ് 10 ലക്ഷം ഡോളര്‍ വീതം (7.14 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ പ്രൊമോഷന്റെ 310, 311 സീരിസുകളുടെ നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടന്നത്. 310-ാം സീരിസില്‍ 4638 നമ്പര്‍ ടിക്കറ്റെടുത്ത ശ്രീ സുനില്‍ ശ്രീധരന്‍ വിജയിയായി. ശ്രീ സുനില്‍ ശ്രീധരന്‍ മലയാളിയാണെന്നാണ് സംശയിക്കപ്പെടുന്നത്.

311-ാം സീരിസ് നറുക്കെടുപ്പില്‍ ചെന്നൈ സ്വദേശിയായ ലളിത് ശര്‍മയ്ക്കാണ് പത്ത് ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്. 37കാരനായ അദ്ദേഹം ഓണ്‍ലൈനിലൂടെ വാങ്ങിയ 3743 നമ്പര്‍ ടിക്കറ്റിലൂടെയായിരുന്നു ഭാഗ്യം തേടിയെത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നത്. അപ്രതീക്ഷിതമായ വാര്‍ത്തയെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x