Currency

യു.എസില്‍ പഠിക്കുന്നത് രണ്ടുലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

സ്വന്തം ലേഖകന്‍Monday, December 12, 2016 7:36 am

2,06,582 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 14 ശതമാനം കൂടുതലാണിത്.

വാഷിങ്ടണ്‍: അമേരിക്കയിലെ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി രണ്ടു ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി റിപ്പോര്‍ട്ട്. 2,06,582 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 14 ശതമാനം കൂടുതലാണിത്. ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കുപ്രകാരം 12.3 ലക്ഷം വിദേശവിദ്യാര്‍ഥികള്‍ രാജ്യത്തെ 8697 സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് പറഞ്ഞു.

ഇവരില്‍ കൂടുതല്‍പേരും ശാസ്ത്രം, വിവരസാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം തുടങ്ങിയ വിഷയങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാമത്. 3,78,986 ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വളര്‍ച്ചാനിരക്കില്‍ മുന്നില്‍ സൗദി അറേബ്യയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “യു.എസില്‍ പഠിക്കുന്നത് രണ്ടുലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍”

  1. This information is worth everyone’s attention. How can I find out more?

Comments are closed.

Top
x