Currency

15കാരിയുടെ മരണം; രണ്ട് ഇന്ത്യൻ റെസ്റ്റോറന്റ് ജീവനക്കാർ അറസ്റ്റിൽ

സ്വന്തം ലേഖകൻTuesday, January 10, 2017 7:58 pm

ലണ്ടൻ: പാഴ്സല്‍ വാങ്ങിക്കഴിച്ച ഭക്ഷണത്തിലെ അലര്‍ജി കാരണം പതിനഞ്ചുകാരി മരിച്ച സംഭവത്തിൽ ഇന്ത്യക്കാരായ രണ്ട് റെസ്റ്റോറന്റ് ജീവനക്കാർ അറസ്റ്റിൽ. മെഗാന്‍ ലീ എന്ന പെണ്‍കുട്ടിയുടെ മരണത്തെ തുടർന്നാണ് അറസ്റ്റ്. റോസന്‍ഡേലില്‍ നിന്നും ബ്ലാക്ക്ബേണില്‍ നിന്നുമാണ് 37ഉം 38ഉം വയസുള്ള ഇന്ത്യക്കാര്‍ അറസ്റ്റിലായത്.

ഓസ്വാള്‍ഡ്വിസില്‍ പ്രദേശത്തുള്ള റോയല്‍ സ്പൈസ് എന്ന റെസ്റ്റോറന്റില്‍ നിന്നാണ് മെഗാന്‍ ഭക്ഷണം വാങ്ങിയത്. ഇന്ത്യൻ ഭക്ഷണമായിരുന്നു വാങ്ങിയത്. ഭക്ഷണം കഴിച്ചത് മൂലമുണ്ടായ അലര്‍ജിയാണ് മരണകാരണമെന്നു നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പെൺകുട്ടി പുതുവര്‍ഷ ദിനത്തിലാണ് മരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x