Currency

ബംഗളൂരുവില്‍ യുവതിക്കുനേരെ ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍Thursday, January 5, 2017 12:15 pm
Play

ബംഗളൂരു: ബംഗളൂരുവില്‍ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഈസ്റ്റ് ബംഗളൂരുവിലെ ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഡിസംബര്‍ 31 രാത്രിയാണ് യുവതിക്കുനേരെ അതിക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ അക്രമിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ ലൈംഗിക പീഡനത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അക്രമികളെ കണ്ടെത്തുന്നതിനുവേണ്ടി 45 സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെയും തള്ളി വീഴ്ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x