ഈ മാസം 14, 15 തീയതികളില്‍ ചണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് സര്‍വീസ് തുടങ്ങുന്നത്.
ഷാർജ/ന്യൂഡൽഹി: ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകള്‍ കൂടി എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്നു. ഈ മാസം 14, 15 തീയതികളില്‍ ചണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് സര്‍വീസ് തുടങ്ങുന്നത്. തിരുച്ചിറപ്പള്ളിയിലേക്ക് എല്ലാ ദിവസവും സര്‍വീസ് ഉണ്ടായിരിക്കും . ഛണ്ഡിഗഢിലേക്ക് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും സര്‍വീസുകള്‍.
ഷാര്‍ജ-വാരാണസി റൂട്ടില്‍ നിലവിലുള്ള സര്‍വീസ് വര്‍ധിപ്പിക്കും. ചരിത്രത്തിലാദ്യമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറ്റ ലാഭം നേടിയിരിക്കുന്നു. ഈ വര്‍ഷം ആഗസ്ത് 31ന് ബോര്‍ഡ് ഡയറക്ടര്‍മാര്‍ അംഗീകരിച്ച കണക്കനുസരിച്ച്, 2015-’16 വര്‍ഷത്തില്‍ കമ്പനിയുടെ അറ്റലാഭം 361.68 കോടി രൂപയാണ്- എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സി.ഇ.ഒ കെ. ശ്യാംസുന്ദര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.