ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് നടത്തിയ വ്യാപക റെയ്ഡിലാണു ഇവർ പിടിയിലായത്.
ഹൂസ്റ്റൺ: യുഎസിൽ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ഫെഡറൽ ഏജന്‍റ്സ് അറിയിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് താവളമൊരുക്കുന്ന സേഫ് ഹേവൻ സിറ്റികളിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് നടത്തിയ വ്യാപക റെയ്ഡിലാണു ഇവർ പിടിയിലായത്.
നാലു ദിവസത്തെ റെയ്ഡിൽ ഫിലാഡൽഫിയയിൽ നിന്നും 107 പേരും, ലോസ്ആഞ്ചലസിൽ നിന്നും 101 പേരും പിടിയിലായി. ഇതുകൂടാതെ ബോസ്റ്റണ്‍, ഡെൻവർ, പോർട്ട്ലാന്‍റ്, ഒറിഗണ്‍ എന്നിവടങ്ങളിലും അറസ്റ്റ് നടന്നതായി ഐസിഇയുടെ പ്രസ്താവനയിൽ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 317 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.