Currency

യുഎഇയില്‍ പൊതുമാപ്പ് 31ന് അവസാനിക്കും; കാലാവധി നീട്ടില്ല

സ്വന്തം ലേഖകന്‍Friday, October 19, 2018 2:03 pm

ദുബായ്: യുഎഇയില്‍ പൊതുമാപ്പ് 31ന് അവസാനിക്കുന്നതിനാല്‍ പരമാവധി ആളുകള്‍ ഇതുപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്തു പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. അനധികൃത താമസക്കാര്‍ എത്രയും വേഗം താമസം നിയമവിധേയമാക്കണമെന്നു ഫെഡറല്‍ അതോറിറ്റി ഫൊര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അധികൃതര്‍ നിര്‍ദേശിച്ചു.

പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്കു തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയുണ്ടാകും. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ മാത്രമേ എക്‌സിറ്റ് പാസ് നല്‍കി തിരിച്ചയയ്ക്കുന്നുള്ളൂ. തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കുന്നുണ്ട്. ഇവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് വരാന്‍ തടസ്സമില്ലെന്നും വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x