യുഎഇ ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമെന്ന് ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യമായി ഫിന്‍ലന്റ് പട്ടികയില്‍ ഒന്നാം സ്ഥാനലത്ത് നിൽക്കുന്നു. രണ്ടാംസ്ഥാനത്ത് മറ്റൊരു ഗൾഫ് രാജ്യമായ ഖത്തറാണ്.
ഷാർജ: യുഎഇ ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമെന്ന് ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യമായി ഫിന്‍ലന്റ് പട്ടികയില്‍ ഒന്നാം സ്ഥാനലത്ത് നിൽക്കുന്നു. രണ്ടാംസ്ഥാനത്ത് മറ്റൊരു ഗൾഫ് രാജ്യമായ ഖത്തറാണ്. വാണിജ്യസൗഹൃദാന്തരീക്ഷത്തിന്റെ കാര്യത്തില്‍ യുഎഇക്ക് നാലാംസ്ഥാനവും പട്ടികയിലുണ്ട്.
അഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളുമെല്ലാം ഗൾഫ് മേഖലയിലെ പലരാഷ്ട്രങ്ങളിലും ഉത്കണ്ഠ സൃഷ്ടിക്കുമ്പോഴാണ് യുഎഇ ഏറ്റവും സുരക്ഷിതസ്ഥാനമായി വിലയിരുത്തപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആണിത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ജിസിസി രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ ഇരുപത്തിനാലാം സ്ഥാനവും യുഎഇക്കുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.