Currency

ദുബായില്‍ സര്‍ക്കാര്‍ സേവന നിരക്കുകള്‍ 2023 വരെ വര്‍ധിപ്പിക്കില്ല

സ്വന്തം ലേഖകന്‍Saturday, March 13, 2021 3:08 pm

ദുബായ്: ദുബായില്‍ സര്‍ക്കാര്‍ സേവന നിരക്കുകള്‍ 2023 വരെ വര്‍ധിപ്പിക്കില്ലെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. വാണിജ്യ- വ്യവസായ രംഗം സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. എണ്ണമറ്റ സാമ്പത്തിക ഉത്തേജക പാക്കേജുകളും കഴിഞ്ഞ വര്‍ഷം ഭരണാധികാരികള്‍ പ്രഖ്യാപിച്ചതും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണം ചെയ്തിരുന്നു. പ്രവാസി കുടുംബങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് ചെലവിടുന്ന വിദ്യാഭ്യാസ രംഗത്തും സര്‍ക്കാറും സ്ഥാപനങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായിലെ നിരവധി സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കില്ല. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ഫീസ് വര്‍ധന വിലക്കിയതും ശ്രദ്ധേയമാണ്. കോവിഡ് സാഹചര്യം കാരണം വലയുന്ന രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x